---
title: "തലശേരിയിൽ എസ്.ഐയെ കാണാനില്ലെന്ന പരാതിയിൽ അന്വേഷണം ഊർജിതം ; കാണാതായത് കോളയാട് സ്വദേശി ലിഗേഷിനെ"
english_title: "Investigation intensified on the complaint that the SI was not found in Thalassery; Kolyad native Ligash is missing"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/111002/Investigation intensified on the complaint that the SI was not found in Thalassery; Kolyad native Ligash is missing"
published_at: "2023-04-25T23:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64481405a89a4_IMG-20230425-WA0077.jpg"
keywords: []
---

# തലശേരിയിൽ എസ്.ഐയെ കാണാനില്ലെന്ന പരാതിയിൽ അന്വേഷണം ഊർജിതം ; കാണാതായത് കോളയാട് സ്വദേശി ലിഗേഷിനെ

> **Lead Summary:** തലശേരിയിൽ എസ്.ഐയെ കാണാനില്ലെന്ന പരാതിയിൽ അന്വേഷണം ഊർജിതം കാണാതായ തലശേരി എസ്.ഐ കോളയാട് സ്വദേശി ലിഗേഷിനെ കണ്ടെത്താനായില്ല. തിങ്കളാഴ്ച രാവിലെയാണ് എസ്.ഐയെ കാണാതായത്.

## Article Content

തലശേരിയിൽ എസ്.ഐയെ കാണാനില്ലെന്ന പരാതിയിൽ അന്വേഷണം ഊർജിതം കാണാതായ തലശേരി എസ്.ഐ കോളയാട് സ്വദേശി ലിഗേഷിനെ കണ്ടെത്താനായില്ല. തിങ്കളാഴ്ച രാവിലെയാണ് എസ്.ഐയെ കാണാതായത്.

രാവിലെ ഏഴുമണിവരെ അദ്ദേഹം മൊബൈൽ ഫോണിൽ സ്റ്റേഷനിലുള്ളവരുമായി സംസാരിച്ചിരുന്നു. പിന്നീട് യാതൊരു വിളിയും ഉണ്ടാകാത്തതിനെ തുടർന്ന് പോലീസ് സ്റ്റേഷ നിൽ നിന്ന് സഹപ്രവർത്തകർ ക്വാർട്ടേഴ്സിൽ അന്വേഷിച്ച് ചെന്നപ്പോഴാണ് കാണാനില്ലെന്ന് വ്യക്തമായത്. മൊബൈൽ ഫോൺ സ്വിച്ച്ഓഫ് ചെയ്ത നിലയിലാണ്.

എന്നാൽ ക്വാർട്ടേഴ്സിൽ നിന്ന് ബാഗും പണവും കൊണ്ടുപോയിട്ടുണ്ട്. ഇന്ത്യൻ റിസർവ്വ് ബറ്റാലിയനിൽ ജോലി ചെയ്ത എസ്.ഐ ക്വാർട്ടേഴ്സിൽ മറ്റൊരു എസ്.ഐക്കൊപ്പ മാണ് താമസം. ഭാര്യ എൽ. എൽ.ബി വിദ്യാർത്ഥിനിയാണ്. ഭാര്യയുടെ പരാതിയിൽ തലശേരി പോലീസ് കേസെടുത്തു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/111002/Investigation intensified on the complaint that the SI was not found in Thalassery; Kolyad native Ligash is missing)